Advertisement

സ്റ്റൈല്‍മന്നനായ് രജനീകാന്ത് വീണ്ടും; ‘പേട്ട’യുടെ ടീസര്‍ കാണാം

December 12, 2018
Google News 1 minute Read

തമിഴകത്തെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘പേട്ട’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നതും. പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടിക്കൊണ്ട് പേട്ടയുടെ ടീസര്‍ പുറത്തിറങ്ങി. സ്റ്റൈല്‍ മന്നന്‍ എന്ന രജനീകാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തില്‍ കിടില്‍ ലുക്കിലാണ് രജനീകാന്ത് ടീസറില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ ഒരു ദിവസംകൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. രജനീകാന്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്.

അടുത്തിടെ ‘മരണമാസ്സ്…’, ‘ഉള്ളാലെ…’ എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇരു ഗാനങ്ങള്‍ക്കും ലഭിച്ചത്. കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ചിത്രം റിലീസിന് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here