വനിതാമതിലിന്റെ മുഖ്യരക്ഷാധികാരി ചെന്നിത്തല!

Ramesh Chennithala

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ട്രേറ്റിലാണ് ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. കെ.സി വേണുഗോപാല്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്‍റെ രക്ഷാധികാരിയാവും. ജില്ലയിലെ മന്ത്രിമാർക്കൊപ്പമാണ് വനിതാ മതിലിനെ എതിർക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.

Read More: ‘വനിതാ മതിലിന് സര്‍ക്കാര്‍ പണമില്ല’: മുഖ്യമന്ത്രി

അതേസമയം, അനുമതിയില്ലാതെയാണ് തന്നെ വനിതാമതിലിന്റെ രക്ഷാധികാരിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത നടപടിയാണെന്നും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെത് രാഷ്ട്രീയ ഗിമ്മിക്കെന്ന് ആരോപിച്ച് ചെന്നിത്തല കലക്ടറെ വിളിച്ചു എതിര്‍പ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top