ബിജെപി നേതൃത്വം നാളെ യോഗം ചേരും

case against bjp leaders

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതൃത്വം നാളെ യോഗം ചേരും . എം.പിമാരും നേതാക്കളും പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും നേരിട്ട തിരിച്ചടികൾ യോഗത്തിൽ ചർച്ചയാകും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top