കെ.എം ഷാജി എംഎല്‍എക്കെതിരെ പൊലീസ് കേസ്

km Shaji

അഴീക്കോട് എംഎല്‍എ കെ.എം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. ഡിസംബര്‍ എട്ടിന് കണ്ണൂരില്‍ നടന്ന പൊതുയോഗത്തിലാണ് കേസിനാസ്പദമായ പ്രസംഗം ഷാജി നടത്തിയത്. രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച എസ്.ഐയെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടന്ന പൊതുയോഗത്തിലാണ് ഷാജിയുടെ പ്രസംഗം. എന്നാല്‍, താന്‍ എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ.എം ഷാജി പ്രതികരിച്ചു. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top