കമല്‍നാഥിന് രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി; പ്രഖ്യാപനം വൈകീട്ട്

മധ്യപ്രദേശില്‍ കമല്‍നാഥ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. കമല്‍നാഥിന്റെ പേര് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് അഞ്ച് മണിക്ക് ചേരും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

മധ്യപ്രദേശില്‍ കമല്‍നാഥിനൊപ്പം ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടി സംസ്ഥാന ഘടകം ഐക്യകണ്‌ഠേന അംഗീകരിക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top