ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പുവെച്ചു

ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ഹജ് ക്വാട്ട വര്‍ധിപ്പിക്കാനുള്ള ആവശ്യം പരിഗണിക്കാമെന്ന് സൗദി ഉറപ്പ് നല്‍കി. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ് മന്ത്രിയുമാണ് കരാറില്‍ ഒപ്പു വെച്ചത്. ഇന്ത്യയുടെ ഹജ് ക്വാട്ട 1,90,000 ആയി വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സൗദി ഹജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്‍ ഇന്ത്യന്‍ സംഘത്തിനു ഉറപ്പ് നല്‍കി. ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്. ഇന്ത്യയില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ പേര്‍ ഇതുവരെ ഹജ്ജിനു അപേക്ഷിച്ചതായി ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here