കെഎസ് യുവിന്റെ നിയമസഭാ മാര്‍ച്ച് അക്രമാസക്തം

മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്നും, കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. കണ്ണീർ വാതക പ്രയോഗത്തിൽ പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക, കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, യൂണിവേഴ്സിറ്റി വി.സി. നിയമനങ്ങൾ ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.  കെ.എസ്.യു മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പോലീസിനു നേരെ കമ്പുകൾ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പ്രവർത്തകർ എം.ജി.റോഡ് ഉപരോധിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top