ഹര്‍ത്താലിനോട് ‘പോ മോനെ ദിനേശാ’; ഒടിയന്‍ നാളെ കളി തുടങ്ങും

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്‍’ നാളെ തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റില്ലെന്നും നാളെ തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്നും സംവിധാകന്‍ വി.എ ശ്രീകുമാര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തോളം കഠിനമായി പ്രയത്‌നിച്ചുകൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നതെന്നും അതിനാല്‍ തന്നെ സിനിമയുടെ റിലീസ് മാറ്റാന്‍ സാധിക്കില്ലെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് ഒടിയന്‍ ഒഴിവാക്കപ്പെട്ടതായും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തങ്ങളുടെ നിസഹായാവസ്ഥ ഹര്‍ത്താല്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു. പുലർച്ചെ 4.30മുതൽ ഷോകൾ ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here