സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയുടെ സമരപന്തലിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബി.ജെ.പി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍ നായര്‍ ഇന്ന് മൂന്ന് മണിയോടെയാണ് മരിച്ചത്. ശരീരത്തില്‍ 70 ശതമാനവും പൊള്ളലേറ്റ ഇയാള്‍ അത്യാസന്ന നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സമരപന്തലിലേക്ക് മണ്ണെണ്ണയുമായി ഓടികയറി ആത്മഹത്യയ്ക്ക് ശ്രമം നടത്തുകയായിരുന്നു ഇയാള്‍. അയ്യപ്പ ഭക്തനാണെന്നും അയ്യപ്പന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ഇയാള്‍ വിളിച്ചു പറഞ്ഞെന്നാണ് സമര പന്തലില്‍ ഉള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്.
റോഡില്‍ നിന്ന് സമരപന്തലില്‍ ഓടി കയറിയ ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here