തിരുവനന്തപുരത്ത് ബിജെപിയുടെ സമരപന്തലില്‍ ആത്മഹത്യാ ശ്രമം; നില ഗുരുതരം

suice

തിരുവനന്തപുരത്ത് ബിജെപി സമര പന്തലില്‍ ആത്മഹത്യ ശ്രമം. സമരപന്തലിലേക്ക് മണ്ണെണ്ണയുമായി  ഓടികയറി ആത്മഹത്യയ്ക്ക് ശ്രമം നടത്തുകയായിരുന്നു. തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയ്യപ്പ ഭക്തനാണെന്നും അയ്യപ്പന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ഇയാള്‍ വിളിച്ചു പറഞ്ഞെന്നാണ് സമര പന്തലില്‍ ഉള്ള ബിജെപി നേതാക്കള്‍ പറയുന്നത്.

റോഡില്‍ നിന്ന് സമരപന്തലില്‍ ഓടി കയറിയ ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top