Advertisement

ബിജെപി ഹര്‍ത്താല്‍ തുടങ്ങി; സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തില്‍

December 14, 2018
Google News 0 minutes Read
harthal

സംസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പി നിരാഹാര സമര പന്തലിനു സമീപത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപലൻ നായർ മരിച്ചതിനെ തുടർന്നാണ് ഹർത്താൽ . ആറ് മണിയ്ക്ക് തുടങ്ങിയ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.  സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളില്‍ ഉള്ളത്. ഒറ്റപ്പെട്ട ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവില്‍ രംഗം ശാന്തമാണ്. കടകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല.
വ്യക്തിപരമായ കാരണത്താലാണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതെന്ന മൊഴി പുറത്തുവന്നിട്ടും ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്ക് എതിരെ സർക്കാരും പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട് .
മണ്ഡലകാലം തുടങ്ങിയതിന് ശേഷം ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന മൂന്നാമത്തെ ഹർത്താലാണ് ഇന്ന് നടക്കുന്നത്. നവംബർ രണ്ടിന് പന്തളം സ്വദേശിയെ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ഹർത്താൽ നടത്തിയെങ്കിലും പിന്നീട് അത് അപകട മരണമാണെന്ന് തെളിഞ്ഞിരുന്നു.
ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ ജില്ലാ പൊലീസ് ചീഫുമാർക്ക് ഡിജിപിയുടെ നിർദ്ദേശം നല്‍കിയിട്ടുണ്ട് . അക്രമം നടത്തുന്നവർക്ക് എതിരെയും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട് . കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവരെ ഉടനടി അറസ്റ്റുചെയ്യും . ഇവർക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും . സർക്കാർ ഓഫീസുകൾക്കും കോടതികൾക്കും ആവശ്യമായ സുരക്ഷ നൽകണമെന്നും ഡിജിപി നിർദ്ദേശം നൽകി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here