‘വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം’; ഹൈക്കോടതി

kerala high court

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹര്‍ജിക്കാരനെതിരെ കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More: ‘വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടി’; മുഖ്യമന്ത്രിയെ തള്ളി വെള്ളാപ്പള്ളി

വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ ആദ്യം ഹര്‍ജിക്കാരനെതിരെ കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുണ്ടായി. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Read More: നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. എന്നാല്‍, ജീവനക്കാര്‍ക്ക് വനിത മതലില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടോയെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമോയെന്നും സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top