മനോഹരമായ മുടി മുറിച്ചപ്പോള്‍ കണ്ണ് നിറച്ച് രജിഷാ; ജൂണിന്റെ മെയ്ക്കിംഗ് വീഡിയോ കാണാം

‘അനുരാഗ കരിക്കിന്‍വെളളം’ എന്ന ചിത്രം കണ്ടിറങ്ങിയവര്‍ അഴകുള്ള ആ നീളന്‍മുടിക്കാരി എലിസബത്തിനെയും ഏറ്റെടുത്തു. ചിത്രത്തില്‍ എലിസബത്തായെത്തിയ രജിഷാ വിജയന്റെ അഭിനയം പ്രേക്ഷകഹൃദയം കീഴടക്കി. എന്നാല്‍ അടുത്തിടെ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. സ്‌കൂള്‍ യൂണിഫോമിട്ട് മുടി മുറിച്ച രജിഷയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍

ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. ജൂണിന്റെ മെയ്ക്കിങ് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിനുവേണ്ടി രജിഷ ശരീരംഭാരം കുറച്ചു. ഏറ്റവും പ്രീയപ്പെട്ട മുടി മുറിച്ചപ്പോള്‍ രജിഷ കരഞ്ഞെന്നും മെയ്ക്കിംഗ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ‘അങ്കമാലി ഡയറീസ്’, ‘ആട്-2’ എന്നീ സിനിമകള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ജൂണ്‍’. നവാഗതനായ അഹമ്മദ് കബീറിന്റെ ആദ്യത്തെ സംവിധാന സരംഭമാണ് ‘ജൂണ്‍’. ജോജു ജോര്‍ജ്. അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top