നേരില്‍ കണ്ടിട്ടും ഒന്നും മിണ്ടാതെ മോദിയും രാഹുലും

രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം നേരില്‍ കണ്ടിട്ടും പരസ്പരം മിണ്ടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പാര്‍ലമെന്റെ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരില്‍ കാണുന്നത്.

നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി സംസാരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചില്ല. എന്നാല്‍ ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര മന്ത്രിമാരായ വിജയ് ഗോയല്‍, രാംദാസ് അഠാവ്‌ളെ എന്നിവര്‍ രാഹുലിന് കൈകൊടുത്തു. പാര്‍ലമെന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനേഴാം വാര്‍ഷികമായിരുന്നു ഇന്നലെ ആചരിച്ചത്. 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top