പെര്‍ത്തില്‍ ഓസീസ് ഇഴയുന്നു

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 277 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് തകര്‍ച്ച രണ്ടാം ടെസ്റ്റിലും ഓസീസ് തുടര്‍ന്നു. മാര്‍ക്കസ് ഹാരിസ് (70), ട്രാവിസ് ഹെഡ് (58), ആരോണ്‍ ഫിഞ്ച് (50) എന്നിവരാണ് ഓസീസിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 16 റണ്‍സുമായി ടിം പെയിനും 11 റണ്‍സുമായി പാറ്റ് കുമ്മിന്‍സുമാണ് ഇപ്പോള്‍ ക്രീസില്‍.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി ഇഷാന്ത് ശര്‍മയും ഹനുമ വിഹാരിയും മികച്ച പ്രകടനം കാഴ്ച വച്ചു. ബുംറയും ഉമേഷ് യാദവും ഓരോ വിക്കറ്റുകള്‍ വീതം നേടി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ത്തിന് മുന്‍പിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top