രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി

ശബരിമലയിൽ സംഘർമുണ്ടാക്കിയ കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. റാന്നി ഗ്രാമ ന്യായയാല കോടതിയുടെതാണ് നടപടി. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം എന്നതടക്കമുള്ള വ്യവസ്ഥകൾ രാഹുൽ ഈശ്വർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More: ഒടിയനിലെ ആ മനോഹരഗാനത്തിന്റെ വീഡിയോ ഇതാ…
എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്കും 11 മണിക്കും ഇടയിൽ പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലായിരുന്നു റാന്നി കോടതി രാഹുൽ ഈശ്വറിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ഇപ്പോൾ റാന്നി കോടതി രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റുചെയ്യാൻ ഉത്തരവിട്ടത്. ഇന്നും കഴിഞ്ഞ രണ്ട് ശനിയാഴ്ചയും രാഹുൽ ഈശ്വർ പമ്പ സ്റ്റേഷനിൽ ഹാജരായിരുന്നില്ല. മാത്രവുമല്ല, ഇതിനു മുൻപ് രണ്ടുതവണ കോടതി നിർദ്ദേശിച്ച സമയത്തായിരുന്നില്ല രാഹുൽ ഈശ്വർ ഒപ്പിടാൻ പമ്പാ സ്റ്റേഷനിൽ എത്തിയിരുന്നതും.
Read More: ‘ഇടത്തോട്ട് ചായ്‌വ്’; ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി
ഇന്ന് രാഹുൽ ഈശ്വർ ബംഗളൂരുവില്‍ ആണെന്ന് കാണിച്ച് അഭിഭാഷകൻ അപേക്ഷ നൽകിയിരുന്നു. പക്ഷേ, അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. തുടർച്ചയായിട്ട് ജാമ്യ വ്യവസ്ഥ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോടതി ഉത്തരവ് കയ്യിൽ കിട്ടുന്ന മുറയ്ക്ക് പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here