‘ഇടത്തോട്ട് ചായ്‌വ്’; ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് എന്‍ഡിഎ വിടുന്നതാണ് ഉചിതം. എന്‍ഡിഎയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ’24’ ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ബിഡിജെഎസ് ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പിന്നാക്ക സംരക്ഷണം ഏറ്റവും ഉറപ്പ് വരുത്തുന്നത് ഇടത് മുന്നണിയാണ്. കൂടുതല്‍ പിന്നാക്ക വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണ്. ബിഡിജെഎസിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് എന്ന പാര്‍ട്ടികൊണ്ട് കേരളത്തിന് ഇതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here