‘ആരാകും മുഖ്യമന്ത്രി?’ ; ഛത്തീസ്ഗഡില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനായില്ല. തമർദ്വാജ് സാഹു, ബുപേഷ് ബഹൽ, ടി എസ് സിംഗ് ഡീയോ എന്നിവരാണ് ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി പദത്തിനു അവകാശം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. ഛത്തീസ്ഗഡിലും തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.
Read More: ‘വാക്ക് പാലിക്കും’; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും മുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. എ.ഐ.സി.സി ഇടപെട്ടാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഛത്തീസ്ഗഡിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. മല്ലികാര്‍ജുനെ ഖാര്‍കെയാണ് ഛത്തീസ്ഗഡിലെ കേന്ദ്ര നിരീക്ഷകന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here