ഹർത്താലിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

alphons kannanthanam

ഹർത്താലിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബിജെപി എന്നല്ല, ആരു നടത്തിയാലും ഹർത്താലിനെ ന്യായീകരിക്കില്ലെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് പ്രതിഷേധം. ഹർത്താൽ ടൂറിസത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപി അടക്കം അടിക്കടി ഹർത്താൽ നടത്തുന്ന സാഹചര്യത്തിലാണ് ട്വൻറി ഫോർ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണം തേടിയത് .ഹർത്താൽ സമരമുറയെ പൂർണമായും തള്ളുന്നതായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം .

ടൂറിസമടക്കമുള്ള കേരളത്തിന്റെ സാമ്പത്തിക മേഖലകളെ ഹർത്താൽ കാര്യമായി ബാധിക്കുന്നുണ്ട്. ക്രിയാത്മകമായി മുന്നോട്ടു പോകുന്ന സമൂഹത്തിനു ചേർന്ന പ്രതിഷേധ മാർഗമല്ല ഹർത്താലുകൾ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പക്ഷേ അതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top