ജിദ്ദയിൽ മലയാളി യുവാവ് കു‍ഞ്ഞിനെ നിലത്തടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു

dead

ജിദ്ദയിൽ മലയാളി യുവാവിനെയും ഏഴുമാസം പ്രായമായ കുഞ്ഞിനേയും താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഏഴുമാസം പ്രായമായ മകനെ നിലത്തടിച്ചു കൊന്നതിനു ശേഷം ശ്രീജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞു ബോധരഹിതയായ ശ്രീജിത്തിന്റെ ഭാര്യ ചികിത്സയിലാണ്. ജിദ്ദ കിംഗ്‌ അബ്ദുൽ അസീസ്‌ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് ഭാര്യ. ശ്രീജിത്തും കുട്ടിയും മൂന്ന് മാസം മുമ്പാണ് സന്ദർശക വിസയിൽ ജിദ്ദയിൽ എത്തിയത്. അടുത്ത ഞായറാഴ്ച നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹങ്ങൾ കിംഗ്‌ അബ്ദുൽ അസീസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top