മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളോട് സഹകരിക്കില്ല; വ്യപാര വ്യവസായ സമിതി

മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകളോട് ഇനി മുതൽ സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ സമിതി. അടുപ്പിച്ചുണ്ടായ ഹർത്താലുകൾ വ്യാപാര മേഖലക്കു വലിയ നഷ്ടമുണ്ടാക്കിയതായി വ്യാപാരികൾ. അനാവശ്യ
ഹർത്താലിനെതിരെ വ്യാപാര വ്യവസായ സമിതി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.
Read More: ഒടിയനിലെ ആ മനോഹരഗാനത്തിന്റെ വീഡിയോ ഇതാ…
ഈ ആഴ്ച ബി.ജെ.പി രണ്ടു ഹർത്താലുകളാണ് നടത്തിയത്. ഇന്നലെ നടന്ന ഹർത്താലകട്ടെ പെട്ടന്നു പ്രഖ്യാപിച്ചതും. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ വ്യാപര മേഖലയിലാണ് ഏറെ നഷ്ടമുണ്ടാക്കുന്നത്. അനാവശ്യ ഹർത്താൽ ഏതു രാഷ്ട്രീയ പാർട്ടി നടത്തിയാലും ഇനി മുതൽ സഹകരിക്കില്ലെന്നാണ് വ്യാപാര വ്യവസായ സമിതി നേതാക്കൾ പറയുന്നത്.
Read More: രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി
ഇന്നലെത്തെ ഹർത്താൽ മൂലം വിൽക്കാനാവാതെ ചീഞ്ഞു പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുമായി ഹർത്താലിനെതിരെ കേരള സംസ്ഥാന വ്യാപരി വ്യവസായ സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ മാർച്ച് നടത്തി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഹർത്താലുകളോട് മാത്രമെ സഹകരിക്കു എന്നാണ് വ്യാപാര വ്യവസായ സമിതി തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here