‘മേരേ പ്യാരേ ദേശവാസിയോം’ ഇനി വെള്ളിത്തിരയില്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ച ഒരു വാചകമാണ് ‘മേരേ പ്യാരേ ദേശ്വാസിയോം’. ഈ പേരില്‍ പുതിയ സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു.

സന്ദീപ് അജിത് കുമാറാണ് ‘മേരേ പ്യാരേ ദേശവാസിയോം’ എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. റിമംമ്പര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്നാണ് നിര്‍മ്മാണം. നിര്‍മ്മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെടിസി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്പ്, ആര്യാദേവി, അഞ്ജലി സജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പേരിലെ കൗതുകം പോലെതന്നെ ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ഫെബ്രുവരിയില്‍ ചിത്രം തീയറ്ററകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top