ഒടിയന്‍ സിനിമ കണ്ടു; എന്നെ എടുത്ത് ഉടുക്കരുതെന്ന് നീരജ് മാധവ്

neeraj

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെതിരെയുള്ള നെഗറ്റീവ് പബ്ലിസിറ്റിയും, ഇതിന് പിന്നില്‍ മറ്റു ചിലരാണെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രസ്താവനകളും സിനിമാ പ്രേമികളെ ശരിക്കും ‘ഒടി’വച്ചിരിക്കുകയാണ്. ചിത്രം ഇനിയും കാണാത്തവര്‍ ഈ സമ്മിശ്ര പ്രതികരണങ്ങളില്‍ ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണ്. അവര്‍ ഇപ്പോഴും തീയറ്ററുകളില്‍ എത്തിയിട്ടും ഇല്ല.

വലിയ പ്രതീക്ഷ ഇല്ലാതെ തീയറ്ററുകളില്‍ എത്തിയാല്‍ ഒടിയന്‍ നിരാശപ്പെടുത്തില്ലെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള പലരുടേയും അഭിപ്രായം. ഈ അഭിപ്രായം തന്നെയാണ് നടന്‍ നീരജ് മാധവിനും ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചതെന്നു് നീരജ് പറയുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് നീരജിന്റെ പ്രതികരണം. അമിതമായ പ്രൊമോഷനും ചിത്രത്തിന് വിനയായിരിക്കാമെന്നും നീരജ് പറയുന്നു.  ഇത്തരത്തില്‍ പ്രതികരിച്ചതിന് എന്നെ ഇനി എടുത്ത് ഉടുക്കരുതെന്ന് പറഞ്ഞാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാൻ മാത്രമുള്ള ‌കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണം.
ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന production design, art work & BGM. സാമന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ട തമിഴ്‌ പടത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുത്‌.
സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്. 🙏🏼

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top