ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് ‘പന്ത്’; ടീസര്‍ കാണാം

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് പുതിയ ചിത്രം വരുന്നു. ‘പന്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹാസ്യം നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്‌ബോള്‍ കളിയെ സ്‌നേഹിക്കുന്ന എട്ടു വയസുകാരിയും അവളുടെ ഉമ്മുമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. റാബിയ ബീഗമാണ് ഉമ്മുമ്മയായ് വെള്ളിത്തിരയില്‍ എത്തുന്നത്.

വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top