ശ്രീലങ്കയിലെ ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു; രജപക്‌സെയുടെ രാജി ഇന്ന്

ശ്രീലങ്കയിൽ ഏഴാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ സ്ഥാനമെഴിയുന്നു. രജപക്സയുടെ മകനാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് തുടരാനാവില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു.
ഒക്ടോബര്‍ 26 ന് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ആ സ്ഥാനത്ത് രജപക്‌സെയെ നിയമിച്ചതോടെയാണ് രാജ്യത്ത് ഭരണ പ്രതിസന്ധി ആരംഭിച്ചത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രി എന്ന നിലയിലുള്ള അധികാരങ്ങള്‍ ഉപയോഗിക്കാന്‍ രജപക്‌സെയ്ക്ക് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രജപക്‌സയ്ക്ക് സാധിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here