കവിയൂർ കേസിൽ നാലാമത്തെ അന്വേഷണ റിപ്പോർട്ട് സി.ബി.ഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

cbi

കവിയൂർ കൂട്ട ആത്മഹത്യാ കേസില്‍  നാലാമത്തെ അന്വേഷണ റിപ്പോർട്ട് സി.ബി.ഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു. നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്.. ഇതിനു മുൻപുള്ള മൂന്നു റിപ്പോർട്ടുകളും തള്ളിയിരുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.. നാളെ പ്രത്യേക കോടതി റിപ്പോർട്ട് പരിഗണിക്കും. 2004 സപ്തംബര്‍ 27നാണ് ക്ഷേത്രപൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്. വാടകവീട്ടിലാണ് ഇവരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

നാരായണന്‍ നമ്പൂതിരി തൂങ്ങി മരിച്ച നിലയിലും ഭാര്യയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. ലതാ നായരാണ് കേസിലെ ഏക പ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേര്‍ക്ക് കാഴ്ച വച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. നാരായണന്‍ നമ്പൂതിരിയും മകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top