ഒടിയൻ സിനിമക്ക് നൽകിയ ഹൈപ്പ് മാർക്കറ്റിംഗ് തന്ത്രം : ശ്രീകുമാർ മേനോൻ

hype given to odiyan is a marketing strategy says sreekumar menon

ഒടിയൻ സിനിമക്ക് നൽകിയ ഹൈപ്പ്, മാർക്കറ്റിംഗ് തന്ത്രമെന്ന് സംവിധായകൻ വിഎ ശ്രീകുമാർ. സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ആരൊക്കെയാണെന്ന് വ്യക്തമല്ലെന്നും ശ്രീകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.

ഒരു സിനിമക്കും നൂറ് ശതമാനം സംതൃപ്തി നൽകാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 36.14 കോടി രൂപയാണ് ഇതുവരെ ഓടിയനിൽ നിന്ന് ലഭിച്ചത് . അത് ഇനിയും ഉയരും. പിന്നെ എങ്ങനെയാണ് മോശം ചിത്രമായി ഒടിയനെ വിലയിരുത്തുന്നതെന്നു സംവിധായകൻ ചോദിക്കുന്നു.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം ടി വാസുദേവൻ നായരുമായി ഉണ്ടായത് തെറ്റിദ്ധാരണമാത്രം. ചിത്രത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top