Advertisement

ശ്രീകുമാർ മേനോൻ പ്രതിയായ കേസ്; മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

November 4, 2024
Google News 2 minutes Read

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജുവിന്റെ പരാതി നൽകിയിരുന്നത്.

തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്. മഞ്ജു വാര്യർ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായാണ് മഞ്ജു വാര്യരുടെ പരാതിയിൽ പറയുന്നത്. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ നായിക ആയിരുന്നു.

Story Highlights : High Court quashed the case registered on Manju Warrier’s complaint against Sreekumar Menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here