സൂപ്പർ സീരീസ് കിരീടം പിവി സിന്ധുവിന്

pv sindhu won bwf world tour final title

ലോക ബാഡ്മിന്റൺ ടൂർ കിരീടം പിവി സിന്ധുവിന്. ജപ്പാന്റെ ഒകുഹാരയെ ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് സിന്ധു വിജയകിരീടം ചൂടിയത്. ഇതോടെ ടൂർ ഫൈനലിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറി പിവി സിന്ധു.

നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോർ 21-19, 21-17. സെമി ഫൈനലിൽ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്. ജപ്പാൻ താരമായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top