രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് സ്റ്റാലിന്‍

stalin

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.അഞ്ച് വർഷത്തെ മോദി ഭരണം രാജ്യത്തെ 15 വർഷം പിന്നോട്ട് കൊണ്ടുപോയെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.നരേന്ദ്രമോദി വീണ്ടും ഭരണത്തിലെത്തിയാൽ രാജ്യത്തെ 50 വർഷം പിന്നോട്ടുകൊണ്ടുപോകുമെന്നും എകെ സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംകെ സ്റ്റാലിൻ. സോണിയാ ഗാന്ധി ,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,നടൻ രജനീകാന്ത് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top