പടം മുഴുവന്‍ കാണാതെ നെഗറ്റീവ് പബ്ലിസിറ്റി, ഒടി വച്ച് തീയറ്റര്‍ ഉടമ

ഒടിയന്‍ എന്ന സിനിമ പൂര്‍ണ്ണമായി കാണ്ട് തീര്‍ക്കുന്നതിന് മുമ്പ് ചിത്രത്തിന് എതിരെ നെഗറ്റീവ് കമന്റ് ഫേസ് ബുക്കില്‍ പോസ്റ്റിയ യുവാവിനെ ഒടി വച്ച് വീഴ്ത്തി തീയറ്റര്‍ ഉടമകള്‍. പത്തനംതിട്ട ക്യാപിറ്റോള്‍ തീയറ്റര്‍ ഉടമകളെയും അവരുടെ കമന്റുകളേയും കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.
അക്ഷയ് ആകാശ് എന്ന യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. ചിത്രത്തിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിച്ച മുട്ട പഫ്സ് കൊള്ളാമെന്നായിരുന്നു ഒടിയനെ കുറിച്ച് അക്ഷയുടെ കമന്റ്. എന്നാല്‍ ക്യാപിറ്റോള്‍ തീയറ്ററില്‍ പഫ്സ് ഇല്ലല്ലോ എന്ന് തീയറ്റര്‍ ഉടമകള്‍ കമന്റ് ഇട്ടതോടെ ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മനഃപൂര്‍വ്വം അല്ലാത്ത ഡീഗ്രേഡിംഗ് ഒഴിവാക്കണം എന്നും ഇവര്‍ മറുപടി നല്‍കി. അതിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ അക്ഷയ്ക്ക് മാത്രം എന്ന ബോര്‍ഡ് വെച്ച് മൂന്ന് മുട്ട പഫ്സും തീയറ്ററിന് മുന്നില്‍ ഒരുക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here