പി.കെ.ശശിക്കെതിരെ കേന്ദ്ര കമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദൻറെ കത്ത്

പി.കെ.ശശിക്കെതിരെ കേന്ദ്ര കമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദൻറെ കത്ത്. പി.കെ.ശശിക്കെതിരെ നടപടി വേണമെന്ന് വി എസ് കത്തിൽ ആവശ്യപ്പെട്ടു.
ആരോപണം നേരിടുമ്പോഴും പാർട്ടി പരിപാടിയുടെ നേതൃത്വം വഹിക്കാൻ ശശിയെ ഏൽപ്പിച്ചത് തെറ്റാണെന്നും ശശിയെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്നും വി എസ് ആവശ്യപ്പെട്ടു. ശശിക്കെതിരെ സ്ത്രീ പക്ഷ നിലപാടിൽ ഊന്നിയുള്ള നടപടി വേണമെന്നും വി എസ് ആവശ്യപ്പെട്ടു.
പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി എടുത്ത നടപടി റിപ്പോർട്ടിൻമ്മേൽ കേന്ദ്ര കമ്മിറ്റി ചർച്ച നടക്കാനീരിക്കെയാണ് വി എസ് കത്തയച്ചത്. സ്ത്രീ പീഡന പരാതികളിൽ ശക്തമായ നടപടി സ്വീകരിച്ച പാർട്ടിയാണ് സിപിഐ എം എന്നും അത്തരം നടപടിയാണ് ശശിക്കെതിരെ വേണ്ടിയിരുന്നതെന്നും വിഎസ് കത്തിൽ പറയുന്നു. സ്ത്രീ പക്ഷ നിലപാട് ഉയർത്തി പിടിച്ചു കൊണ്ട് ശശിക്കെതിരായ നടപടി പുനപ്പരിശോധിക്കണം. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിലും ശശിയെ പാർട്ടി പരിപാടികൾക്ക് നിയോഗിച്ചു. അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലനുമായും വേദി പങ്കിട്ടു. ഉന്നത നേതാക്കൾ ശശിക്ക് നൽകിയ പരിഗണനയും പാർട്ടി പരിശോധിക്കണം. ശശിയെ പാർട്ടി ഉത്തരവാദിത്തങ്ങൾ ഏല്പിച്ച നേതാക്കൾക്കെതീരെയും നടപടി വേണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന കമിറ്റിയുടെ റിപ്പോർട്ട് ഇന്ന് ഉച്ച കഴിഞ്ഞു കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. ശശിക്കെതിരായ നടപടി പര്യാപ്തമല്ലെന്ന നിലപാട് കേന്ദ്ര നേതാക്കളിൽ ഒരു വിഭാഗത്തിനുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here