തബലയില്‍ താളമിട്ട് മൂന്നു വയസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ: വീഡിയോ

മാസ്മരിക കലാപ്രകടനങ്ങള്‍ക്കൊണ്ട് പലപ്പോഴും കുട്ടിത്താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുകയാണ് ഒരു മൂന്നു വയസുകാരന്റെ കിടിലന്‍ പ്രകടനത്തിന്. തബലയില്‍ മനോഹരമായി താളമിടുന്ന കുട്ടിത്താരത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

മനോഹരമായൊരു ആത്മീയ ഗീതത്തിനൊപ്പമാണ് കുഞ്ഞുബാലന്‍ തബല വായിക്കുന്നത്. മികച്ച പ്രതികരണമാണ് കുട്ടിത്താരത്തിന്റെ പ്രകടനത്തിനു ലഭിക്കുന്നതും. നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ പ്രകടനം പങ്കുവയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top