Advertisement

കവിയൂര്‍ കേസിൽ സി.ബി.ഐ നിലപാട് മാറ്റി; നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചതിന് തെളിവില്ല

December 17, 2018
Google News 0 minutes Read
kaviyoor

കവിയൂർ കേസില്‍ സി.ബി.ഐ നിലപാട് മാറ്റി. കഴിഞ്ഞ ദിവസമാണ് കവിയൂർ കൂട്ട ആത്മഹത്യാ കേസില്‍  നാലാമത്തെ അന്വേഷണ റിപ്പോർട്ട് സി.ബി.ഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.  റിപ്പോർട്ടിൻമേൽ വാദം കേൾക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി. തെളിവുകളുടെ അഭാവത്തിൽ അനഘയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനായില്ലെന്നും  അച്ഛൻ നാരായണൻ നമ്പൂതിരി മകളെ പീഡിപ്പിച്ചതിനു തെളിവില്ലെന്നുമാണ് സിബിഐ സമര്‍പ്പിച്ച കേസിലുള്ളത്. ലതാ നായർ മാത്രമാണ് പ്രതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സി.ബി.ഐയുടെ മുമ്പത്തെ മൂന്നു കണ്ടെത്തലുകളെ തിരുത്തുന്നതാണ് നാലാമത്തെ റിപ്പോർട്ട്. 2004 സപ്തംബര്‍ 27നാണ് ക്ഷേത്രപൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്. വാടകവീട്ടിലാണ് ഇവരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

നാരായണന്‍ നമ്പൂതിരി തൂങ്ങി മരിച്ച നിലയിലും ഭാര്യയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. ലതാ നായരാണ് കേസിലെ ഏക പ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേര്‍ക്ക് കാഴ്ച വച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. നാരായണന്‍ നമ്പൂതിരിയും മകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here