മുസ്ലീം വിരുദ്ധ പരാമർശം; ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

മുസ്ലീം വിരുദ്ധ പരാമർശത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഇക്കാര്യം മകൻ യാഇർ നെതന്യാഹൂ തന്നെയാണ് അറിയിച്ചത്. വ്യാഴാഴ്ച ഫലസ്തീനിലുണ്ടായ ആക്രമണത്തെ തുടർന്ന് ഫേസ്ബുക്കിൽ നടത്തിയ പരാമർശമാണ് ബ്ലോക്കിന് ഇടയാക്കിയത്.
‘എവിടെയാണ് ആക്രമണങ്ങൾ ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ? യാദൃശ്ചികമെന്ന് പറയട്ടെ മുസ്‌ലിം സാന്നിധ്യമില്ലാത്ത എസ്‌ലാൻഡും ജപ്പാനുമാണ്’ ഇതാണ് യാഇർ ഫേസ്ബുക്കിലൂടെ കുറിച്ചത്.
ഇസ്രയേലിൽ സമാധാനം നിലനിർത്താൻ രണ്ട് വഴികളാണ് ഉള്ളത്.ഒന്നുകിൽ ജൂതൻമാർ ഇവിടം വിടുക, അല്ലെങ്കിൽ മുസ്‌ലിങ്ങൾ ഇസ്രാഈൽ വിടുക. ഞാൻ രണ്ടാമത്തേത് തെരഞ്ഞെടുക്കുന്നു. യാഇർ മറ്റൊരു പോസ്റ്റിൽ കുറിച്ചു.
സെൻട്രൽ വെസ്റ്റ് ബാങ്ക് ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് രണ്ട് രണ്ട് സൈനികർ കൊല്ലപ്പെട്ടതിനെതുടർന്നായിരുന്നു വിവാദ പരാമർശം. പോസ്റ്റ് വിവാദമായതോടെ യാഇർ പോസ്റ്റ് പിൻവലിച്ചു. ചിന്തകളുടെ ഏകാധിപത്യം എന്നാണ് ഫേസ്ബുക്ക് നടപടിയെകുറിച്ച് യാഇർ വിശദീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here