കൊടുംതണുപ്പില്‍ പാക് ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍; വീഡിയോ കാണാം

കൊടുംതണുപ്പിനെ പോലും അവഗണിച്ച് മഞ്ഞില്‍ നൃത്തം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.

Read more: ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ‘വിശ്വാസ’ത്തിലെ പുതിയ ഗാനം

1980 ല്‍ പുറത്തിറങ്ങിയ പാകിസ്ഥാനി പോപ്പ് ഗായകന്‍ ഹസന്‍ ജഗാംഹീറിന്റെ പ്രശസ്ത ഗാനമായ ഹവാ ഹവാ എന്ന ഗാനത്തിനാണ് ഇന്ത്യന്‍ സൈനികര്‍ നൃത്തം ചെയ്യുന്നത്. നിരവധി പേര്‍ ഇവരുടെ പ്രകടനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് സൈനികരുടെ ഡാന്‍സിനു ലഭിക്കുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top