ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ്; ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനുമുള്ള പത്തൊമ്പതംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റിൽ പരുക്ക് മൂലം കളിക്കാതിരുന്ന രോഹിത് ശർമയും അശ്വിനും പത്തൊമ്പതംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏഷ്യാകപ്പിനിടെ പരുക്കേറ്റ ഓൾ റൗണ്ടർ ഹർദ്ദിക് പണ്ഡ്യയും ടീമിൽ ഇടം നേടി.

ആർ.അശ്വിൻ. ജഡേജ, കുൽദീപ് യാദവ്, വിഹാരി എന്നിവരാണ് സാധ്യതാ ടീമിലെ സ്പിന്നർമാർ. മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ബുംറ,ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലിടം നേടിയ പേസർമാർ. ജഡേജയും ഹർദ്ദികുമടക്കം രണ്ട് ഓൾറൗണ്ടർമാരും പത്തൊമ്പതംഗ സാധ്യത ടീമിൽ ഇടം നേടിയിട്ടുണ്ട്.

സാധ്യതാ ടീം: വിരാട് കോഹ്‌ലി, മുരളി വിജയ്, കെ.എൽ. രാഹുൽ, പൂജാര, രഹാനെ, വിഹാരി, രോഹിത് ശർമ, പൃഥ്വിഷാ, ഋഷഭ് പന്ത്, പാർഥിവ് പട്ടേൽ, ആർ.അശ്വിൻ, ജഡേജ, കുൽദീപ് യാദവ്, ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ബുംറ, ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top