ലോക് സഭാ തെരഞ്ഞെടുപ്പിൽ വേണ്ടിവന്നാൽ സമദൂരം ഉപേക്ഷിക്കുമെന്ന് എൻഎസ്എസ്

Sukumaran Nair

ലോക് സഭാ തെരഞ്ഞെടുപ്പിൽ വേണ്ടിവന്നാൽ സമദൂരം ഉപേക്ഷിക്കുമെന്ന് എൻഎസ്എസ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം. വനിതാ മതിലുമായി സഹകരിച്ചാൽ ആർ ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും എന്‍എസ്എസ് സഹകരിപ്പില്ലന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരാട് പറഞ്ഞു.

ശബരിമല വിഷയത്തിൽ മാത്രമേ സർക്കാരുമായി തർക്കമുള്ളൂ.  സമദൂരത്തിൽ മാറ്റമില്ല. തെരഞ്ഞെടുപ്പു സമയത്ത് നിലപാട് മാറ്റേണ്ടി വന്നാൽ അപ്പോൾ ആലോചിക്കും. കോടതി വിധി എതിരായാൽ കേന്ദ്ര സർക്കാരിനെ സമീപിക്കും. വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിട്ടില്ല. അംഗങ്ങൾക്ക് തിരിച്ചറിയൽ ശേഷിയുണ്ടെന്നും വിശ്വാസികള്‍ക്ക് ഒപ്പം എപ്പോഴും നിന്നത് എന്‍എസ്എസ് ആണെന്നും  അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top