പൊലീസ് സ്‌റ്റേഷനില്‍ കയറിപ്പറ്റിയ പാമ്പിനെ ചവിട്ടിപ്പിടിച്ച് ഒരു യുവാവ്; വീഡിയോ കാണാം

പെട്ടെന്നൊരു പാമ്പ് കാലിനടുത്ത് എത്തിയാല്‍…? ‘അയ്യോ പാമ്പ്’ എന്നു പറഞ്ഞ് കുതറിയോടിക്കളയും ആരാണെങ്കിലും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പൊലീസ് സ്റ്റേഷനില്‍ ഇഴഞ്ഞെത്തിയ പാമ്പിനെ ചവിട്ടിപ്പിടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ. വടക്കന്‍ തായ്‌ലന്‍ഡിലെ ഒരു പെലീസ് സ്റ്റേഷനിലാണ് ഒരല്പം കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്.

സംഭവം ഇങ്ങനെ; പൊലീസ് സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുകയായിരുന്നു യുവാവ്. ഇതിനിടയില്‍ പുറത്തുനിന്നും ഇഴഞ്ഞെത്തിയ പാമ്പ് യുവാവിന്റെ കാലിനടുത്തെത്തി. ആദ്യം ചെറുതായ് ഒന്നു ഞെട്ടിയെങ്കിലും പേടിച്ചോടാനൊന്നും ആള് തയാറായില്ല. മറിച്ച് പാമ്പിനെ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു. ഒരു കാലിന് അല്‍പം വൈകല്യം ഉണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് യുവാവ് പാമ്പിനെ കീഴ്‌പ്പെടുത്തിയത്.

Read more: “ഇതൊരു മോശം സിനിമയല്ല, ചോറുണ്ണുന്നവന് മനസിലാകും ഒടിയനാരാണെന്ന്”; വൈറലായി ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

കീഴടക്കിയ പാമ്പിനെ കൈയിലെടുത്ത ശേഷം അകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ വിളിച്ചവരുത്തുകയും ചെയ്തു. ഭയന്നുപോയ പെലീസ് ഉദ്യോഗസ്ഥന്‍ പാമ്പിനെ പുറത്തുകൊണ്ടുപോയി കളയാന്‍ ആവശ്യപ്പെട്ടു. ചിരിച്ചുകൊണ്ട് യുവാവ് പാമ്പിനെ പുറത്തേക്ക് വിടുന്നതും വീഡിയോയില്‍ കാണാം. പൊലീസ് സ്റ്റേഷനിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായതോടെ യുവാവും
താരമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top