സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു

preetha pradeep got engaged pics

മലയാള സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. വിവേക് വി നായരാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.

അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ പ്രീതയുടെ സുഹൃത്തുക്കളും പങ്കെടുത്തു. താരങ്ങളായ മൃദുല വിജയ്, പാർവ്വതി, തൻവി രവീന്ദ്രൻ, നോബി തുടങ്ങി നിരവധി പേർ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പരസ്പരത്തിലൂടെയാണ് പ്രീത ടെലിവിഷൻ രംഗത്തേക്ക് എത്തുന്നതെങ്കിലും ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്ത മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന് പുറമെ അലമാര, സൺഡേ ഹോളീഡേ, വിശ്വ വിഖ്യാതരായ പയ്യന്മാർ എന്നീ ചിത്രങ്ങളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top