പ്ലാന്റ് വീണ്ടും തുറക്കനുള്ള നടപടികളുമായി വേദാന്ത കമ്പനി

TNPCB orders to shut down sterlite

തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് വീണ്ടും തുറക്കനുള്ള നടപടികളുമായി വേദാന്ത കമ്പനി. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ മരവിപ്പിച്ച സാഹചര്യത്തിൽ കമ്പനി പ്രപർത്തനം ആരംഭിയ്ക്കാനുള്ള അപേക്ഷ കമ്പനി ഇന്ന് തമിഴ്നാട് സർക്കാരിന് നൽകും. അതേസമയം ഹരിത ട്രിബ്യൂണല്‍ തിരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ സമർപ്പിയ്ക്കുന്ന ഹർജിയിലെ തിരുമാനത്തിന് ശേഷമെ ഇക്കാര്യത്തിൽ തമിഴ്നാട് തുടർനടപടി സ്വീകരിയ്ക്കൂവെന്നാണ്  സൂചന.
ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെ ചുവടു പിടിച്ച് വേഗത്തിൽ തുത്തുക്കുടിയിലെ പ്ലാന്റ് തുറക്കാനുള്ള നിയമപരമായ കടമ്പകൾ കടക്കാനാണ് വേദാന്താ ഗ്രൂപ്പിന്റെ ശ്രമം. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനോപ്പം പ്ലാന്റ് തുറക്കാനുള്ള രേഖാപരമായ അപേക്ഷ തമിഴ്നാട് സർക്കാരിന് തിങ്കളാഴ്ച സമർപ്പിയ്ക്കും എന്ന് സ്റ്റേറിലൈൻ കമ്പനി സി.ഇ.ഒ പി രാമനാഥ് അറിയിച്ചു. അടച്ചുപൂട്ടാനുള്ള ഉത്തരവിന് മുമ്പ് കമ്പനിയുടെ ഭാഗം കേള്‍ക്കാനോ നോട്ടീസ് നല്‍കാനോ നേരത്തെ തമിഴ്നാട് സർക്കാർ തയ്യാറായിരുന്നില്ല. തമിഴ് നാട് സര്‍ക്കാരിന്റെ ഈ വീഴ്ചയാണ് വേദാന്ത ഗ്രൂപ്പിന് അനുകൂലമായത്. ഹരിത ട്രിബ്യൂണൽ നിയമിച്ച മൂന്നംഗ സമിതി ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത് അംഗികരിച്ചാണ് ചെമ്പ് ശുചികരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള അനുമതി ഹരിത ട്രിബ്യൂണൽ നൽകിയത്. കമ്പനിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി 100 കോടിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തണം എന്ന വ്യവസ്ഥയോടെയാണ് നടപടി. ഈ നിർദേശം അംഗികരിയ്ക്കുന്ന സത്യവാങ്ങ് മൂലവും കമ്പനി അപേക്ഷയ്ക്ക് ഒപ്പം തമിഴ്നാട് സർക്കാരിന് കൈമാറും. അതേസമയം വേദാന്തയുടെ അപേക്ഷയിൽ ധൃതിപിടിച്ച് തിരുമാനം എടുക്കെണ്ടെന്ന നിലപാടിലാണ് തമിഴ്നാട് സർക്കാർ.

ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ തിരുത്തുന്ന വിധത്തിൽ വീണ്ടും കമ്പനിയ്ക്ക് അടച്ച് പൂട്ടൽ നോട്ടിസ് നൽകുന്ന കാര്യവും തമിഴ്നാട് സർക്കാർ പരിഗണിയ്ക്കുന്നു എന്നാണ് സൂചന. പ്ലാന്റ് പ്രവര്‍ത്തനം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ഹരിത ട്രെബ്യൂണൽ വിധിയ്ക്ക് എതിരെ സുപ്രിംകോടതിയെ സമീപിയ്ക്കാനുള്ള നടപടികളും തമിഴ്നാട് സർക്കാർ സമാന്തരമായ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാര്‍ഷിക ചെമ്പ് ഉത്പാദനത്തിന്റെ നാല്‍പ്പത് ശതമാനമാനവും വിഹിതവും വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് പ്ലാന്റില്‍ നിന്നാണ് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top