‘മതില്‍പ്പണിക്കാരില്‍ വിവരമുള്ളവരുണ്ടെങ്കില്‍ സൈബര്‍ അടിമകളെ ചികിത്സിക്കൂ’; ജോയ് മാത്യു

വനിതാ മതിലിനുള്ള സഹകരണം പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ കണക്കിന് പരിഹസിച്ച് നടന്‍ ജോയ് മാത്യു. മതിലിനൊപ്പമല്ല, മഞ്ജുവിനൊപ്പമാണ് താന്‍ എന്ന് ജോയ് മാത്യു വ്യക്തമാക്കി. മതില്‍പ്പണിക്കാരില്‍ അല്പമെങ്കിലും വിവരമുള്ളവര്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ സൈബര്‍ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏര്‍പ്പാടാണ് ആദ്യം ചെയ്യേണ്ടതെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ് 
——————————-
സ്വതന്ത്ര ചിന്തയെ 
ഏറ്റവുമധികം 
ഭയക്കുന്നവരാണ്
കമ്മ്യൂണിസ്റ്
കാരാണെന്ന്
‘നടിക്കുന്ന’ നമ്മുടെ
നാട്ടിലെ ഒരു വിഭാഗം.
അവരുടെ മണ്ടത്തരങ്ങൾക്കും
അല്പത്തരങ്ങൾക്കും
കയ്യടിക്കാത്തവരെ
പാർട്ടി ഫാന്സുകാരെക്കൊണ്ട്
ആക്രമിക്കാനും
ഒറ്റപ്പെടുത്താനും അവർക്ക്
മടിയില്ല,
മതിലുകളില്ലാത്ത
ആകാശം
സ്വപ്നം
കാണുന്ന കുട്ടികളാണ്
ഇന്നത്തെ
പെൺകുട്ടികൾ.
അതുകൊണ്ടാണ്
മതിൽ കെട്ടുക എന്ന
ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്.
മനുഷ്യരെ വേർതിരിക്കാനേ
മതിലുകൾക്കാവൂ
എന്ന തിരിച്ചറിവുണ്ടാവാൻ
വലിയ ബുദ്ധിയൊന്നും
വേണ്ട.
വിവരമുള്ളവർ
അത്തരം
മതിലുകളിൽ
ഒന്ന് ചാരി നിൽക്കുകപോലുമില്ല.
മഞ്ജുവും ചെയ്തത്
ഇതാണ്.
തനിക്ക് ശരിയല്ലെന്ന് തോന്നുന്ന
കാര്യങ്ങളോട്
അവർ വിടപറഞ്ഞു.
മഞ്ജു വാര്യർ എന്ന
അഭിനേത്രിക്ക്
സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും
തന്റേതായ
നിലപാടുകളുണ്ടെന്നതും
പാർട്ടി ഫാൻസുകാർക്ക്
സഹിക്കാൻ
പറ്റുന്നില്ല.
കാരണം അവർ കണ്ടുശീലിച്ച
വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ
തൊപ്പിയും
കൈകളിൽ താലപ്പൊലിയുമായി
പാർട്ടിപുരുഷ
സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു
നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ?
ചെഗുവേര ജനിച്ചത്
ക്യൂബയിലാണെന്നും
ആരാന്റെ കവിത മോഷ്ടിച്ചു
സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും,
അപ്പോൾപിന്നെ
മഞ്ജുവിന്റെ നിലപാടിനെ
എങ്ങിനെ ഉൾക്കൊള്ളാനാകും?
മഞ്ജുവാര്യരെപ്പോലെ
ചിന്താശക്തിയുള്ള,
സ്വന്തമായി
നിലപാടുള്ളവരെ
ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ
മതിൽപ്പണിക്കാർക്ക്
സാധിക്കില്ല
പക്ഷെ
മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടിസൈബർ അടിമകൾ
എഴുതി വെക്കുന്ന വൃത്തികേടുകൾ
കാണുബോൾ
നമുക്ക്
മനസ്സിലാകും
ലൈംഗികമായി
എത്രമാത്രം
പീഡിതരാണ്
നമ്മുടെ സൈബർ സഖാക്കളെന്നു.
മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള
അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല.
മതിൽപ്പണിക്കാരിൽ അല്പമെങ്കിലും
വിവരമുള്ളവർ ഉണ്ടെങ്കിൽ
പാർട്ടിയുടെ സൈബർ അടിമകളുടെ
രതിജന്യ (sexual frustrations)അസുഖത്തിന്
ചികിത്സക്കുള്ള ഏർപ്പാടാണ്
ആദ്യം ചെയ്യേണ്ടത്.
എന്നിട്ട് പോരെ മതിലുകെട്ടൽ?

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top