ഇടുക്കി ലോക്‌സഭാ സീറ്റിലേക്ക് ഉമ്മന്‍ചാണ്ടിയെത്തുമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ഇടുക്കി ഡിസിസി ഡിസംബര്‍ 20 ന് കട്ടപ്പനയില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പരോക്ഷ പ്രഖ്യാപനമാണിതെന്ന് കരുതുന്നു. ഇടുക്കി പിടിച്ചെടുക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ സലീം ’24’ നോട് പ്രതികരിച്ചു. ഇടുക്കി സീറ്റ് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപ്രഭാവം ഉപയോഗിച്ച് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് (എ) ഗ്രൂപ്പിന്റെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top