Advertisement

പള്ളിത്തര്‍ക്കം; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

December 18, 2018
1 minute Read
church

ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള കോതമംഗലം പള്ളിത്തർക്കക്കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. ഓർത്തഡോക്സ് വിഭാഗത്തിന്റെ വൈദികന് സംരക്ഷണം നൽകാൻ പൊലീസിനോട് കോടതി നിർദേശിച്ചു. പ്രാർത്ഥനയ്ക്ക് സൗകര്യമൊരുക്കാനുള്ള മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു. പൊലീസ് ആക്ട് മാത്രമല്ല രാജ്യത്തെ നിയമമെന്ന് കോടതി ഓർമിപ്പിച്ചു. മുൻസിഫ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ സഭ നൽകിയ ഹർജി കോടതി തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top