ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്

bjp in palghar

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സെക്രട്ടറിയേറ്റ് നടയിലെ സമരം ഉൾപ്പെടെ ശബരിമല സമരത്തിന്റെ ഭാവി സംബന്ധിച്ചുള്ള ചർച്ചയാണ് പ്രധാന അജണ്ട. രാവിലെ കോർകമ്മിറ്റി യോഗവും ഉച്ചക്കുശേഷം ഭാരവാഹി യോഗവും ചേരും.

അതേസമയം, സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെ സമരം തുടരുകയാണ് സി കെ പത്മനാഭൻ. ഇന്ന് വൈകുന്നേരത്തോടെ സികെപിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുത്തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top