‘എ.കെ.ജി സെന്റര്‍ അടിച്ചുതകര്‍ക്കും’; പ്രകോപന പ്രസംഗത്തില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കും

an radhakrishnan

പ്രകോപന പ്രസംഗത്തിൽ ബി.ജെ.പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട്ട് നടത്തിയ പ്രസംഗത്തിൽ ശബരിമലയിൽ വിശ്വാസം തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്ററടക്കം അടിച്ചു തകർക്കുമെന്ന് പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സഹിതം സിപിഐ(എം) പോത്തൻകോട് ലോക്കൽ സെക്രട്ടറി കവിരാജാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന് അഹങ്കാരമാണെന്നും ഞങ്ങള്‍ നിന്നെയൊക്കെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുമെന്ന് യതീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ വിളിച്ചുപറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top