സിസ്റ്റർ അമല കൊലക്കേസ്; പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി

സിസ്റ്റർ അമല കൊലക്കേസിൽ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. മോഷണക്കുറ്റം അതിക്രമിച്ച് കടക്കൽ എന്നിവ ഒഴിവാക്കി. 65 സാക്ഷികൾ, 87 പ്രമാണങ്ങൾ, 20 തൊണ്ടിമുതലുകൾ എന്നിവ പരിഗണിച്ചാണ് വിധി പറയുക.

പാല കാർമലീത്ത മഠാംഗമായിരുന്ന സിസ്റ്റർ അമല കൊല്ലപ്പെട്ട കേസിൽ കാസർകോട് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2015 സെപ്തംബർ 17ന് പുലർച്ചെയാണ് ലിസ്യു കർമ്മലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ കാസർഗോഡ് സ്വദേശി സതീഷ് ബാബുവിനെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top