ജിസാറ്റ് 7എ വിക്ഷേപിച്ചു

ജിസാറ്റ് 7എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ ഇന്ന് നാല് മണിക്ക് ശേഷമായിരുന്നു വിക്ഷേപണം. 2,250 കിലോഗ്രാമാണ് ജിസാറ്റ് 7എയുടെ ഭാരം. ഇത് ഐഎസ്ആർഒയുടെ 35 ആം കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ്. ജിഎസ്എൽവി എഫ് 11 റോക്കറ്റാണ് ജിസാറ്റ് 7എയെ ഭ്രമണപഥത്തിൽ എത്തിച്ചത്. എട്ട് വർഷമാണ് ജിസാറ്റ് 7 ന്റെ കാലാവധി.

ക്രയോജനിക് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളുടെ നിരീക്ഷണം, വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ട വിവരങ്ങൾ നൽകൽ, കര-നാവിക സേനയുടെ ഹെലികോപ്റ്ററുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുക എന്നിവയൊക്കെയാണ് ജിസാറ്റ് 7 ന്റെ ദൗത്യങ്ങൾ. ഇന്ത്യയുടെ 35 ആം വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 7എ ഐഎസ്ആർഒയുടെ ഈ വർഷത്തെ അവസാന ദൗത്യം ആയിരിക്കും.

GSAT 7A

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top