സൗദിയില്‍ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം

സൗദിയില്‍ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.
തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. സ്വദേശികളും വിദേശികളുമായ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ സൗദിയിലുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദി കൌണ്‍സില്‍ ഓഫ് കോപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.
സ്ഥാപനങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുക, പിഴ ചുമത്തുക തുടങ്ങിയവയായിരിക്കും ശിക്ഷ. താമസരേഖയായ ഇഖാമ ഇഷ്യൂ ചെയ്യുന്നതും പുതുക്കുന്നതും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സൌദികളുടെ ഡാറ്റ നേഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ഈയടുത്ത് ബന്ധിപ്പിച്ചിരുന്നു. സൗദികള്‍ക്ക് ലഭിക്കുന്ന ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നിരീക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവഴി സാധിക്കും.
തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് പോളിസി ഇഷ്യൂ ചെയ്യുകയുള്ളൂവെന്ന് കോപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വക്താവ് യാസിര്‍ അല്‍ മാറിക് വ്യക്തമാക്കി. തൊഴിലാളികളുടെ വിവാഹിതരായ മക്കള്‍ക്കും, ഇരുപത്തിയഞ്ചു വയസില്‍ കൂടുതല്‍ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് പ്രരിരക്ഷ നല്‍കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കില്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ സ്വദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്‌ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here