Advertisement

ബലിപെരുന്നാൾ: ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

2 days ago
Google News 1 minute Read

ഖത്തറിൽ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) പ്രമാണിച്ച് അഞ്ച് ദിവസത്തെ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് അവധി.വാരാന്ത്യ അവധി ഉൾപെടെ അഞ്ചു ദിവസമാണ് അവധി.ജൂൺ 10 ചൊവ്വാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി ദിവസങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഉടൻ പ്രഖ്യാപിക്കും.

Story Highlights : Eid al-Adha: Five-day public holiday declared in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here